Saturday, May 19, 2012

ബഹുഭാര്യത്വത്തെ കുറിച്ച് ആനിബസന്റ്


സ്ലാമിനെ വിമര്‍ശിക്കുന്നവര്‍ എന്നും ബഹുഭാര്യത്വ സങ്കല്‍പ്പത്തെ കഠിനമായി എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ പ്രകൃതിമതമായ ഇസ്ലാം അള്ളാഹു മനുഷ്യരാശിക്ക് നല്‍കിയ വ്യവസ്ഥയാണ്‌ എന്നതിന്റെ ഒരു തെളിവാണ് നിയന്ത്രിതമായ ബഹുഭാര്യത്വം അത് അനുവദിച്ചു എന്നുള്ളത്. സമഗ്രവും ആഴത്തിലുമുള്ള ചിന്തയില്ലാത്തവര്‍ മാത്രമേ അതിനെ എതിര്‍ക്കുകയുള്ളൂ. തിയോസഫിക്കല്‍ സൊസൈറ്റിയിലൂടെ നാമേറെ കേട്ടിട്ടുള്ള ഡോക്ടര്‍ ആനിബസന്റ് ഇതേ കുറിച്ച് എന്ത്  പറയുന്നുവെന്ന്   നോക്കൂ:
"ഇസ്ലാം നിയന്ത്രിതമായൊരു ബഹുഭാര്യത്വം അനുവദിക്കുന്നത് കൊണ്ട്  അത് ചീത്തയാണെന്ന് മറ്റുള്ളവര്‍ പറയുന്നത് കാണാം.  പക്ഷെ ലണ്ടനിലെ ഒരു ഹാളില്‍ സദസ്യര്‍ ഒന്നടങ്കം അജ്ഞരാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഞാന്‍ നടത്തിയ വിമര്‍ശനം നിങ്ങള്‍ പൊതുവേ കേട്ടിരിക്കുകയില്ല. വന്‍തോതില്‍ വ്യഭിചാരത്തോടോപ്പമുള്ള ഏകാഭാര്യത്വം ഒരു കാപട്യമാണെന്നും ഒരു നിയന്ത്രിത ബഹുഭാര്യത്വത്തെക്കാള്‍ അപമാനകരമാണെന്നും ഞാനവരോട് ചൂണ്ടികാണിച്ചു. സ്വാഭാവികമായും അത്തരമൊരു പ്രസ്താവന അക്രമണാസക്തമാണ്. പക്ഷെ അത് ചെയ്യേണ്ടതായി വന്നു. കാരണം സ്ത്രീകളെ ബാധിക്കുന്ന ഇസ്ലാമിന്റെ നിയമം അതിന്റെ ചില ഭാഗങ്ങള്‍ ഇംഗ്ലണ്ടില്‍ അനുകരിക്കപ്പെട്ടപ്പോള്‍ സ്ത്രീകളെ സംബന്ധിടത്തോളം ഏറ്റവും ഒടുവില്‍ വരെയും ലോകത്തിലെ ഏറ്റവും നീതിപൂര്‍വകമായ നിയമമായിരുന്നുവെന്നു ഓര്‍ക്കേണ്ടതുണ്ട്. സ്വത്തിനെയും അനന്തരാവകാശങ്ങളെയും വിവാഹമോചനത്തെയും  സ്പര്‍ശിക്കുമ്പോള്‍ പാശ്ചാത്യ നിയമങ്ങളേക്കാള്‍  എത്രയോ അപ്പുറമാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് അത് കല്‍പ്പിക്കുന്ന ആദരവ്. ഏകാഭാര്യത്വം, ബഹുഭാര്യത്വം എന്നീ പദങ്ങളാല്‍ ജനങ്ങള്‍ മാസ്മരവിദ്യക്ക് വശംവദ രാകുമ്പോള്‍  അക്കാര്യങ്ങളൊക്കെ വിസ്മരിക്കപ്പെടുകയാണ്. അതിന്റെ പിന്നില്‍ പാശ്ചാത്യ ലോകത്ത് എന്ത് നടക്കുന്നുവെന്നു അഥവാ സ്ത്രീകളുടെ ആദ്യരക്ഷാകര്‍ത്താക്കള്‍ക്ക് അവര്‍ മടുത്ത്, ഒരു സഹായവും ചെയ്യാതെ അവരെ തെരുവിലേക്ക് വലിച്ചെറിയുമ്പോള്‍ അവര്‍ നേരിടുന്ന ഭയാനകമായ പതനത്തെ ആരും നോക്കുന്നില്ല."  
(The Life and Teaching of Muhamed. Madras 1932 p.3, Annie Besant)
"പാശ്ചാത്യന്‍ ലോകത്ത് ഏകാഭാര്യത്വം അഭിനയിക്കപ്പെടുന്നുണ്ടെങ്കിലും നിരുത്തരവാദപരമായ ബഹുഭാര്യത്വമാണ് അവിടെയെങ്ങും നടക്കുന്നത്. പുരുഷന് മടുക്കുമ്പോള്‍ വെപ്പാട്ടി ബഹിഷ്ക്കരിക്കപ്പെടുന്നു. ക്രമേണ അവര്‍ തെരുവിന്റെ തരുണിയായി തരം താഴുന്നു..... രാത്രിയുടെ അന്ധകാരത്തില്‍ പാശ്ചാത്യന്‍ തെരുവുകളില്‍ തിങ്ങിക്കൂടുന്ന ദു:ഖാര്‍ത്തകളായ ആയിരക്കണക്കിന് സ്ത്രീകളെ കാണുമ്പോള്‍ നമുക്ക്‌ ബോധ്യമാകും, ബഹുഭാര്യത്വത്തിന്റെ പേരില്‍ ഇസ്ലാമിനെ അവഹേളിക്കാന്‍ പാശ്ചാത്യര്‍ക്ക് അര്‍ഹതയില്ലെന്ന്. ചാരിത്ര്യം നഷ്ടപ്പെട്ട് ചിലപ്പോള്‍ നിയമത്തിന്റെ പരിധിക്കപ്പുറമുള്ള ജാരസന്തതിയേയും കയ്യിലേന്തി- വല്ല രാത്രീഞ്ചരനും ഇരയാകുമാറു പരിരക്ഷയില്ലാതെ എല്ലാവരാലും പുറംതള്ളപ്പെടുന്നതിനേക്കാള്‍ സ്ത്രീക്ക് ഉത്തമവും സന്തോഷകരവും സമാദരണീയവുമായിട്ടുള്ളത് സപത്നിമാരോടൊത്തു ഒരേ ഭര്‍ത്താവിനോട് ഇണങ്ങി നിയമാനുസാരം ലഭിച്ച കുഞ്ഞിനേയും കയ്യിലേന്തി മാന്യമായി ജീവിക്കലാണ്."
(Beauties of Islam)

2 comments:

  1. നന്നായിരിക്കുന്നു. ബഹുഭാര്യത്വം എന്തോ മോശപ്പെട്ട സംഗതിയാണെന്ന് കരുതുന്ന കപടന്മാര്‍ വേശ്യാവൃത്തിയെ മഹത്വവല്‍ക്കരിക്കുന്നതായി കാണാറുണ്ട്‌. വായിക്കട്ടെ അത്തരക്കാര്‍ ഈ പോസ്റ്റ്‌

    ReplyDelete
  2. 19 ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആനിബസന്റ് നടത്തിയ ഈ നിരീക്ഷണം 21 ആം നൂറ്റാണ്ടിലെ വര്‍ത്തമാന കാലഘട്ടത്തിലും ഏറ്റവും പ്രസക്തമായി നിലനില്‍ക്കുന്നു    ReplyDelete

ഇനി നിങ്ങളുടെ ഊഴം